നാനൂറിലധികം പേർ ഖത്തറിൽ പ്രൊസിക്യൂഷൻ നടപടികൾ നേരിട്ടു
കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനു രാജ്യത്ത് നിലവിലുള്ള പ്രതിരോധ, മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് നിയുക്ത അധികാരികൾ 409 പേരെ പ്രോസിക്യൂഷൻ നടപടികൾക്കു വിധേയരാക്കി.
നിർദ്ദേശിച്ച സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 328 പേർ, സാമൂഹിക അകലം പാലിക്കാത്തതിന് 72 പേർ, ഹോം ക്വാറൻറീൻ ആവശ്യകത പാലിക്കാത്തതിന് നാല് പേർ, ഇഹ്തിറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തതിന് അഞ്ച് പേർ എന്നിവരെയാണ് പ്രോസിക്യൂഷന് റഫർ ചെയ്തത്.
മറ്റുള്ളവരുടെ സുരക്ഷയും സ്വന്തം സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് നിയുക്ത അധികാരികൾ പൊതുജനങ്ങളോട് ഒരിക്കൽക്കൂടി ആവശ്യപ്പെട്ടു.
The designated authorities referred 409 people to the prosecution for non-compliance with the preventive and precautionary measures in place in the country to limit the spread of coronavirus (COVID-19). #QNAhttps://t.co/jS4I3uXzDt pic.twitter.com/HizP5Pq8MM
— Qatar News Agency (@QNAEnglish) June 4, 2021