അന്തർദേശീയംആരോഗ്യംഖത്തർ

ഇൻഹേലർ വഴിയുള്ള കൊവിഡ് വാക്സിൻ ആഴ്ചകൾക്കകം പുറത്തു വരുമെന്നു റിപ്പോർട്ടുകൾ

ഇൻഹേലർ വഴി ഉപയോഗിക്കാവുന്ന കൊവിഡ് 19 വാക്സിൻ അടുത്ത ആഴ്ചകളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ. കൊറോണ വൈറസിന് പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നതിനായി യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. സെന്റർ ഫോർ പേഴ്‌സണലൈസ്ഡ് മെഡിസിനിൽ നിന്നുള്ള യൂണിവേഴ്‌സിറ്റി പ്രൊഫസർമാരിൽ ഒരാളാണ് വാക്സിൻ വികസിപ്പിച്ചെടുത്ത വിവരം വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ.

“ഓഗസ്റ്റിൽ വാക്സിൻ തയ്യാറാകുമെന്നാണു ഞങ്ങൾ കരുതുന്നത്. പ്രതീക്ഷിക്കുന്നതുപോലെ കേസുകൾ വേഗത്തിൽ കുറയുന്നില്ലെങ്കിൽ അതിന് മുമ്പാകാം. കൊവിഡ് കേസുകൾ പെട്ടെന്നു തീരുകയാണെങ്കിൽ അതിനു ശേഷവും ആകാം.” പ്രൊഫസർ അഡ്രിയാൻ ഹിൽ ഒരു ഓൺലൈൻ പ്രഭാഷണത്തിനിടെ പറഞ്ഞു. കൊവിഡ് 19 വാക്സിൻ ഒരു ഇൻഹേലറിലാണു വരാൻ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സ്‌ഫോർഡിലെ ഗവേഷകർക്ക് അവരുടെ വാക്സിൻ ഫലപ്രദമാകുമെന്ന് എൺപതു ശതമാനം വിശ്വാസമുണ്ടെന്നാണ് റിപ്പോർട്ടുകൾ. വാക്സിൻ പൂർണ്ണമായും വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്ത് ഫലപ്രദമാണെങ്കിൽ മരുന്നു കമ്പനിയായ ആസ്ട്ര സെനേക്ക രണ്ടു ബില്ല്യൺ ഡോസുകൾ ഉത്പാദിപ്പിക്കും. ഏപ്രിൽ മുതൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കൊവിസ് 19 വാക്സിൻ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.

Source: Qatar Tribune

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker