ഖത്തർ
ഖത്തറിൽ കൊവിഡ് പ്രൊട്ടോക്കോൾ ലംഘനം ശക്തമായി തുടരുന്നു
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്താനുള്ള പരിശോധനകളിൽ ഇന്നലെ 613 പേര് നടപടി നേരിട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്ക് ധരിക്കാത്തതിന് 522 പേരും, പാര്‍ക്കുകളിലും കോർണിഷുകളിലും കൂട്ടം ചേര്‍ന്നതിന് 7 പേരും നടപടി നേരിട്ടു.
ഇതു കൂടാതെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതിന് 48 പേർ, മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 4 പേർ, അടച്ചിട്ട സ്ഥലങ്ങളിൽ ഒത്തു ചേർന്ന 32 പേർ എന്നിവരെയും പോലീസ് നടപടികൾക്കു വിധേയമാക്കി.
സ്വന്തം സുരക്ഷയും രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷയും കണക്കിലെടുത്ത് എല്ലാവരും കൊവിഡ് സംബന്ധിച്ച പ്രോട്ടോക്കോളുകള്‍ കർശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Over 600 booked for violating Covid-19 precautionary measures#Qatar #Covid19 https://t.co/1AsjwFt70y
— The Peninsula Qatar (@PeninsulaQatar) May 17, 2021