അപ്‌ഡേറ്റ്സ്ഖത്തർ

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഖത്തറിൽ മുന്നൂറിലധികം പേർക്കെതിരെ നടപടി

കോവിഡ് 19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 368 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നടപടിയെടുത്തു. മാസ്ക് ധരിക്കാത്തതിന് 342 പേർക്കെതിരെയും ഒരു വാഹനത്തിൽ പരമാവധി ഉണ്ടാകാവുന്ന ആളുകളുടെ എണ്ണം ലംഘിച്ചതിന് 25 പേർക്കെതിരെയും നടപടിയുണ്ടായി.

ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് പരിശോധന കർശനമാക്കിയതിനാൽ ഓരോ ദിവസവും നിരവധി പേരാണ് നടപടികൾ നേരിടുന്നത്.

ഇതിനു പുറമേ ഇഹ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യാത്തതിന് ഒരാൾക്കെതിരെയും മന്ത്രാലയത്തിന്റെ നടപടിയുണ്ടായി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker