Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അപ്‌ഡേറ്റ്സ്ഖത്തർ

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഖത്തറിൽ മുന്നൂറിലധികം പേർക്കെതിരെ നടപടി

കോവിഡ് 19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 356 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നടപടിയെടുത്തു. മാസ്ക് ധരിക്കാത്തതിന് 291 പേർക്കെതിരെയും ഒരു വാഹനത്തിൽ പരമാവധി ഉണ്ടാകാവുന്ന ആളുകളുടെ എണ്ണം ലംഘിച്ചതിന് 26 പേർക്കെതിരെയും നടപടിയുണ്ടായി.

ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനു പുറമേ ഇഹ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യാത്തതിനു 7 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 28 പേർക്കെതിരെയും ക്വാറന്റിൻ ആവശ്യകത ലംഘിച്ചതിന് 7 പേർക്കെതിരെയും നടപടിയുണ്ടായി. ഇവന്റ് സംഘടിപ്പിക്കുന്നതിൽ ലംഘനം നടത്തിയതിന് ഒരാൾക്കെതിരെയും നടപടിയുണ്ടായി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker