ദോഹയില്‍ ബസ് സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെ തൃശൂർ സ്വദേശി മരണപ്പെട്ടു. നാൽപത്തിയേഴുകാരനായ ജോബി പള്ളിക്കുന്നത്ത് ഫ്രാന്‍സിസ് ആണ് മരിച്ചത്.
ഫോണില്‍ സംസാരിച്ചു കൊണ്ട് നടക്കുന്നതിനിടെ മാന്‍ഹോളില്‍ വീണാണ് അപകടമുണ്ടായത് എന്നാണ് ലഭ്യമായ വിവരം. നെറ്റിയില്‍ ഗുരുതരമായ പരിക്കു പറ്റിയിട്ടുണ്ട്.
ഭാര്യയും രണ്ടു മക്കളുമുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.