Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഖത്തർ

ആശങ്കയായി കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു, ഒരാൾ അറസ്റ്റിൽ

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്താനുള്ള പരിശോധനകളിൽ ഇന്നലെ 961 പേര്‍ നടപടി നേരിട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 510 പേരും, പാര്‍ക്കുകളിലും കോർണിഷുകളിലും കൂട്ടം ചേര്‍ന്നതിന് 180 പേരും നടപടി നേരിട്ടു.

ഇതു കൂടാതെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതിന് 260 പേരും മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 9 പേരും നടപടി നേരിട്ടതിനു പുറമേ ഹോം ക്വാറൻറീൻ ലംഘനം, വാഹനങ്ങളിൽ യാത്രക്കാരുടെ പരിധി ലംഘിക്കൽ എന്നിവക്ക് ഒരാൾ വീതവും അറസ്റ്റ് ചെയ്യപ്പെട്ടു.

മൊഹമ്മദ് അബ്ദുള്ള മൊഹമ്മദ് സാലിഹ് ദാവൂദ് എന്ന വ്യക്തിയാണ് ഹോം ക്വാറൻറീൻ ലംഘനം നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടത്.

സ്വന്തം സുരക്ഷയും രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷയും കണക്കിലെടുത്ത് എല്ലാവരും കൊവിഡ് സംബന്ധിച്ച പ്രോട്ടോക്കോളുകള്‍ കർശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker