ഖത്തർബിസിനസ്

ഖത്തറിൽ ആദ്യത്തെ ഇലക്ട്രിക് വാഹന നിർമാണ ഫാക്ടറി വരുന്നു, കരാർ ഒപ്പുവെച്ചു

റാസ് ബുഫോണ്ടാസ് ഫ്രീ സോണിൽ ഇലക്ട്രിക് വാഹനങ്ങൾ അസംബിൾ ചെയ്യുന്നതിനുള്ള ഫാക്ടറി സ്ഥാപിക്കുന്നതിനു “ഗൗസിൻ അഡ്വാൻസ് മൊബിലിറ്റി” കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചതായി ഖത്തർ ഫ്രീ സോൺസ് അതോറിറ്റി പ്രഖ്യാപിച്ചു. ഖത്തറിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഫാക്ടറി വരുന്നത്.

ഫ്രഞ്ച് ഗൗസിൻ കമ്പനിയും അൽ ആട്ടിയ മോട്ടോഴ്‌സും ട്രേഡിംഗ് കമ്പനിയും തമ്മിലുള്ള 20 ദശലക്ഷം യൂറോ മൂല്യം വരുന്ന സംയുക്ത സംരംഭം ഇലക്ട്രിക് വാഹനങ്ങൾ കൂടുതലാക്കുന്നതിനും എമിഷൻ കുറഞ്ഞ വാഹനങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഒരുങ്ങുന്നു.

റാസ് ബുഫോണ്ടാസ് ഫ്രീ സോണിലെ ബിസിനസ് ഇന്നൊവേഷൻ പാർക്കിൽ നടന്ന കരാർ ഒപ്പിടൽ ചടങ്ങിൽ മന്ത്രിയും ക്യുഎഫ്സെഡ്എ ചെയർമാനുമായ അഹ്മദ് ബിൻ മുഹമ്മദ് അൽ സയ്യിദ്, അൽ അത്തിയ മോട്ടോഴ്സ് ആൻഡ് ട്രേഡിംഗ് കമ്പനി ചെയർമാൻ അബ്ദുൽ അസീസ് അൽ അത്തിയ എന്നിവർ പങ്കെടുത്തു.

ഫ്രാൻസിൽ നിന്നുള്ള വീഡിയോ കോൺഫറൻസിലൂടെ ഗൗസിൻ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്രിസ്റ്റോഫ് ഗൗസിൻ, ക്യുഎഫ്സെഡ്എയുടെ സിഇഒ ലിം മെംഗ് ഹുയി, ക്യുഎഫ്സെഡ്എയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിലുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker