ഖത്തർ

ഇറക്കുമതി ചെയ്യുന്ന തിലാപ്പിയയുടെ നാലിലൊന്ന് പ്രാദേശികമായി ഉൽപാദിപ്പിക്കാൻ ഖത്തറിന്റെ പദ്ധതി

ഖത്തറില്‍ തിലാപ്പിയ കൃഷി വിപുലമാക്കാനുള്ള പദ്ധതിയുമായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം. ദേശീയ ഭക്ഷ്യ സുരക്ഷ സ്ടാറ്റജിയുടെ ഭാഗമായാണ് പ്രാദേശിക മത്സ്യകൃഷി വിപുലമാക്കാനുള്ള പദ്ധതികളെന്ന് മല്‍സ്യ കൃഷി വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് മഹ് മൂദ് അല്‍ അബ്ദുല്ല പറഞ്ഞു.

പ്രതിവര്‍ഷം 600 ടണ്‍ തിലാപ്പിയ മല്‍സ്യം ഖത്തറിൽ തന്നെ ഉൽപാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ഖത്തര്‍ നടത്തുന്ന തിലാപ്പിയ മത്സ്യഇറക്കുമതിയുടെ 25 ശതമാനം വരുമിത്. പ്രാദേശികമായി മത്സ്യം ഉല്‍പാദിപ്പിക്കാനും അതുവഴി മിതമായ നിരക്കില്‍ ജനങ്ങൾക്കു ലഭ്യമാക്കുവാനും മന്ത്രാലയം ശ്രമിക്കുന്നു.

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, ഇറാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുമായി പ്രതിവർഷം രണ്ടായിരം ടൺ തിലാപ്പിയ മല്‍സ്യം ഖത്തർ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയെ സംബന്ധിച്ച ആശങ്ക ഇല്ലാതാകുമെന്നതും പ്രാദേശിക ഉൽപാദനം കൊണ്ടുള്ള നേട്ടമാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker