കേരളംഖത്തർ

ന്യൂ ഇന്ത്യൻ സൂപ്പർ മാർക്കറ്റ് എംഡി പി.ടി.മുഹമ്മദ് അസ്ലം അന്തരിച്ചു

ന്യൂ ഇന്ത്യൻ സൂപ്പർ മാർക്കറ്റ്, റീട്ടെയിൽ മാർട്ട് എന്നിവയുടെ എംഡിയായ പി.ടി.മുഹമ്മദ് അസ്ലം (55) ഇന്നലെ അന്തരിച്ചു. മലപ്പുറം തിരൂരിലെ തലക്കടത്തൂർ സ്വദേശി പരേതനായ പി.ടി.സെയ്താലി ഹാജിയുടെ മകനായ മുഹമ്മദ് അസ്ലം ദീർഘകാലമായി ക്യാൻസർ ചികിത്സയിൽ ആയിരുന്നു.

സെയ്താലി ഹാജിയും സഹോദരങ്ങളും ചേർന്നു സ്ഥാപിച്ച ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ് മലയാളികൾക്കിടയിൽ ഏറെ പ്രശസ്തമാണ്. അച്ഛന്റെ പാത പിന്തുടർന്ന് ബിസിനസിലേക്കിറങ്ങിയ അസ്ലമിന്റെ നേതൃത്വത്തിൽ സ്ഥാപനം കൂടുതൽ വളർന്നു.

അൽ അൻസാരി ആൻഡ് പാർട്നേഴ്സ്, അരോമ ഇന്റർനാഷണൽ ആപ്പ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഫ്ളേവേഴ്സ് ഇൻറർനാഷണൽ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹത്തിനു പങ്കാളിത്തം ഉണ്ടായിരുന്നു.

ഷമീന വെങ്കട്ട് ഭാര്യയും റാസിം അഹമ്മദ്, ആയിഷ റീസ എന്നിവർ മക്കളുമാണ്. ഇന്നുച്ചക്ക് അബു ഹമൂർ ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker