ഖത്തർ

കൊവിഡ് പ്രതിസന്ധിക്കിടയിലും സജീവമായി ദുഹൈൽ നൈറ്റ് മാർക്കറ്റ്

ഖത്തറിൽ ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ വൈകുന്നേരം ഭക്ഷണം തേടുന്നവർക്കായി ദുഹൈൽ നൈറ്റ് മാർക്കറ്റ് തുറന്നിരിക്കുന്നു.  കർശനമായ കൊവിഡ് പ്രൊട്ടോക്കോളിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലുള്ള നിരവധി റെസ്റ്റോറന്റുകളിൽ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്.

ഉപഭോക്താക്കൾക്ക് കെട്ടിടങ്ങളിൽ‌ പ്രവേശിക്കാൻ‌ കഴിയില്ലെന്നതിനാൽ ഡ്രൈവ്-ത്രൂ വഴിയും ടെലിഫോൺ വഴി മുൻകൂട്ടിയും ഓർഡർ ചെയ്യാവുന്നതാണ്. മാർക്കറ്റ് സന്ദർശിച്ച് അവിടെ നിന്നു തന്നെ ഭക്ഷണം വാങ്ങാവുന്നതുമാണ്. കാറിൽ നിന്ന് ജീവനക്കാരോട് സംസാരിക്കുമ്പോൾ മാസ്കുകൾ ധരിക്കണം.

സായാഹ്ന ഹാംഗ് ഔട്ടുകൾക്കും ഈ സ്ഥലം അനുയോജ്യമാണ്. ഉച്ചകഴിഞ്ഞ് 3 മണി മുതൽ സേവനങ്ങൾ ആരംഭിക്കുകയും പുലർച്ചെ 3 മണിക്ക് അടയ്ക്കുകയും ചെയ്യുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker