Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അന്തർദേശീയംആരോഗ്യംഖത്തർ

ഹരിത പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹോട്ടൽ ക്വാറന്റീനിൽ ഇളവില്ലെന്ന് ഖത്തർ

ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത (അപകടസാധ്യത കൂടിയ) രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരും ഹോട്ടൽ ക്വാറൻറീന് വിധേയമാകേണ്ടി വരുമെന്നും ഫെബ്രുവരി 14 മുതൽ ഇളവുകളൊന്നും ലഭിക്കില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

ഖത്തറിന്റെ യാത്രാനയത്തെ അടിസ്ഥാനമാക്കിയും, ഖത്തറിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും പുതിയ മെഡിക്കൽ ഡാറ്റയുടെയും വെളിച്ചത്തിൽ, ഹരിത പട്ടികയിൽ‌പ്പെടാത്ത രാജ്യങ്ങളിൽ‌ നിന്നും ഖത്തറിലേക്ക് മടങ്ങുന്നവർക്ക് ഹോട്ടൽ ക്വാറന്റീനിൽ മുമ്പുണ്ടായിരുന്ന ഏതെങ്കിലും ഇളവുകൾ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഈ പുതിയ നയം ഖത്തറിൽ‌ നിന്നുള്ള എല്ലാ എൻ‌ട്രികൾ‌ക്കും എക്സിറ്റുകൾ‌ക്കും ബാധകമാണ്. യാത്രയ്ക്ക് മുമ്പ് ഹോട്ടൽ ക്വാറൻറീനിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കും ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്കും ഈ തീരുമാനം ബാധകമാണ്.

ഹരിത പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്നവർക്കുള്ള ക്വാറന്റീൻ നയം അതുപോലെ തന്നെയായിരിക്കും. ഇതു ഖത്തറിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും പൊതുജനാരോഗ്യ സൂചകങ്ങളെ അടിസ്ഥാനമാക്കി അപ്‌ഡേറ്റ് ചെയ്യും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker