അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിലേക്കു വരുന്ന സാധാരണ തൊഴിലാളികൾക്ക് ആശ്വസിക്കാം, മെക്കനീസ് ക്വാറൻറീൻ ബുക്കിംഗിന് സെക്യൂറിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ല

ഖത്തറിലേക്കു വരുന്ന ഗാർഹിക തൊഴിലാളികൾ, കുറഞ്ഞ വരുമാനക്കാരായ ജീവനക്കാർ എന്നീ വിഭാഗത്തിൽ പെടുന്നവർക്കു ക്വാറൻറീൻ സൗകര്യം നൽകുന്ന മെക്കനീസ് ക്വാറന്റീൻ സെന്ററിൽ ഫെബ്രുവരി 18 മുതലുള്ള ബുക്കിംഗുകൾക്ക് സെക്യൂരിറ്റ് ഡെപ്പോസിറ്റ് ഉണ്ടാകില്ലെന്ന് ഡിസ്കവർ ഖത്തർ അറിയിച്ചു.

നേരത്തെ ഓരോരുത്തർക്കും 700 റിയാൽ ആണു വാങ്ങിയിരുന്നത്. മൂന്നു മാസം കഴിഞ്ഞ് മാത്രം തിരികെ ലഭിച്ചിരുന്ന സെക്യൂരിറ്റി ഡെപോസിറ്റ് ഒഴിവാക്കിയത് തൊഴിലാളികൾക്ക് ആശ്വാസമാണ്. ഡിസ്കവർ ഖത്തർ വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker