ക്രൈംഖത്തർ

നിരോധിത ഗുളികകൾ വൻതോതിൽ ഖത്തറിലേക്കു കടത്താനുള്ള ശ്രമം തടഞ്ഞു

ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമത്തെ എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസ് വകുപ്പ് പരാജയപ്പെടുത്തി. ഒരു ചരക്കിലെ ഉള്ളടക്കങ്ങളെ ഉദ്യോഗസ്ഥൻ സംശയിച്ചതിനെ തുടർന്ന് 6,868 ലിറിക്ക ഗുളികകൾ കടത്താനുള്ള ശ്രമമാണു പരാജയപ്പെട്ടത്.

നിരോധിച്ച ഗുളികകൾ സ്ത്രീകളുടെ വസ്ത്ര പാർസലിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു എന്നും എക്സ്-റേ സ്കാനറുകൾ കണ്ടെത്തുന്നത് ഒഴിവാക്കാൻ കട്ടിയിൽ പൊതിഞ്ഞിരുന്നു എന്നും അധികൃതർ ട്വീറ്റിൽ പറഞ്ഞു.

അനധികൃത ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നവർക്ക് അതോറിറ്റി തുടർച്ചയായ മുന്നറിയിപ്പ് നൽകുന്നുണ്ട്. വികസിത സംവിധാനങ്ങളും നിരന്തരമായ പരിശീലനവും ഉൾപ്പെടെ എല്ലാ നൂതന മാർഗങ്ങളും കള്ളക്കടത്തു തടയാൻ രാജ്യത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker