ആരോഗ്യംഖത്തർ

എല്ലാവർക്കും വാക്സിൻ, ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ സെന്ററുകളിലൊന്ന് ഖത്തറിൽ പ്രവർത്തനമാരംഭിച്ചു

ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ സെന്ററുകളിലൊന്ന് ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ചു. വാണിജ്യ, വ്യവസായ മേഖലകളെ ലക്ഷ്യമിട്ടു സജ്ജീകരിച്ച മികച്ച സൗകര്യങ്ങളുള്ള 300,000 ചതുരശ്ര മീറ്ററിലധികം വലിപ്പമുള്ള ഖത്തര്‍ വാക്സിനേഷന്‍ സെന്ററിൽ 300 ലധികം വാക്സിനേഷന്‍ സ്റ്റേഷനുകളും 700 സ്റ്റാഫുകളും ഒരു ദിവസം 25,000 ഡോസുകള്‍ നല്‍കാനുള്ള ശേഷിയുമുണ്ട്.

പുതിയ ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ആരംഭിച്ച സാഹചര്യത്തില്‍ രാജ്യത്തെ രണ്ട് ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്ററുകളും ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ (ക്യുഎന്‍സിസി) വാക്സിനേഷന്‍ സെന്ററും രണ്ടാഴ്ചക്കുള്ളിൽ പ്രവർത്തനം അവസാനിപ്പിക്കും. ലുസൈലിലെ സെന്റർ ജൂൺ 23നും അൽ വക്രയിലേത് ജൂൺ 30നും ക്യുഎൻസിസി സെൻറർ ജൂൺ 23നുമാണ് സേവനം അവസാനിപ്പിക്കുന്നത്.

പുതിയ വാക്സിനേഷന്‍ സെന്ററിലെ ബുക്കിംഗിനും അപ്പോയിന്റ്മെൻറിനുമായി കോവിഡ് -19 വാക്സിനേഷന്‍ ഷെഡ്യൂളിംഗ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അവരുടെ സ്റ്റാഫുകള്‍ക്കായി വാക്സിനേഷന്‍ അപ്പോയന്റ്മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയും.

ഇതോടെ പ്രതിദിനം നാൽപതിനായിരത്തിലധികം കൊവിഡ് വാക്സിൻ ഡോസുകൾ നൽകാൻ ഖത്തർ വാക്സിനേഷൻ ക്യാമ്പെയിനിലൂടെ കഴിയും. പുതിയ ഖത്തര്‍ വാക്സിനേഷന്‍ സെന്ററില്‍ ഒരു ദിവസം 25,000 ഡോസുകളില്‍ കൂടുതല്‍ വാക്സിന്‍ നല്‍കാൻ കഴിയും. 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ ഒരു ദിവസം 15,000 ഡോസുകളും നൽകാം.

ദേശീയ കോവിഡ് 19 വാക്സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇതുവരെ 300,000ലധികം പ്രധാന വാണിജ്യ, വ്യവസായ തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്. അപ്പോയിന്റ്മെന്റ് ലഭിക്കുന്നവർ പെട്ടെന്നു തന്നെ വാക്സിന്‍ സ്വീകരിച്ച് മഹാമാരിയിൽ നിന്നും സുരക്ഷിതരാവാൻ അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker