ഖത്തർവിദ്യാഭ്യാസം

മൂന്ന് ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ 38 സ്വകാര്യ സ്കൂളുകൾക്കുള്ള അപേക്ഷ ലഭിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം

2021-22 അധ്യയന വർഷത്തിൽ പുതിയ സ്വകാര്യ സ്കൂളുകളും കിന്റർഗാർട്ടനുകളും പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസിനായി 38 അപേക്ഷകൾ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്കൂളുകൾക്കുള്ള ലൈസൻസിംഗ് വകുപ്പിന് ലഭിച്ചുവെന്ന് വകുപ്പ് ഡയറക്ടർ ഹമദ് അൽ ഗാലി പറഞ്ഞു.

കഴിഞ്ഞയാഴ്ച 17 അപേക്ഷകൾ മാത്രം രേഖപ്പെടുത്തിയതിനെ കണക്കിലെടുക്കുമ്പോൾ അപേക്ഷകളുടെ എണ്ണം ഡിസംബർ 31 എന്ന അവസാന തീയ്യതിക്കു മുമ്പായി ഗണ്യമായി വർദ്ധിച്ചുവെന്ന് ഖത്തർ ടിവി പരിപാടിയിൽ സംസാരിച്ച അൽ ഗാലി പറഞ്ഞു.

സ്വകാര്യ കിന്റർഗാർട്ടനുകളും ബ്രിട്ടീഷ് പാഠ്യപദ്ധതിയുടെ സ്കൂളുകളും പ്രവർത്തിപ്പിക്കുന്നതിന് 21 അപേക്ഷകൾ, അമേരിക്കൻ പാഠ്യപദ്ധതി സ്കൂളുകൾക്ക് 11 അപേക്ഷകൾ, ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകൾക്ക് മൂന്ന് അപേക്ഷകൾ, ഖത്തർ ദേശീയ നിലവാരത്തിലുള്ള സ്കൂളുകൾക്ക് രണ്ട് അപേക്ഷകൾ, ഒരു തുർക്കി പാഠ്യപദ്ധതി സ്കൂളിന് ഒരു അപേക്ഷ എന്നിവ 38 അപേക്ഷകളിൽ ഉൾപ്പെടുന്നു.

നിലവിൽ 337 സ്വകാര്യ കിന്റർഗാർട്ടനുകളും സ്‌കൂളുകളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന്  ഡയറക്ടർ പറഞ്ഞു. സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും 40,650 ഖത്തറി വിദ്യാർത്ഥികളടക്കം 200,782 കുട്ടികളാണ് ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈസൻസ് ലഭിച്ചുകഴിഞ്ഞാൽ, സ്വകാര്യ സ്കൂളുകൾ അവരുടെ ലൈസൻസിന്റെ അക്കാദമിക് നിബന്ധനകൾ പാലിക്കുന്നുണ്ടെന്നും അവരുടെ വിദ്യാഭ്യാസ പദ്ധതികൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ നിരീക്ഷണമുണ്ടായിരിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker