അപ്‌ഡേറ്റ്സ്ഖത്തർ

അലി ബിൻ അബ്ദുല്ല ഇൻറർസെക്ഷനിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് അഷ്ഗൽ

പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) അലി ബിൻ അബ്ദുല്ല ഇന്റർസെക്ഷനിൽ താൽക്കാലിക അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു, അൽ-കൂട്ട് ഫോർട്ട് കവലയിൽ നിന്ന് അൽ മിർകാബ് റൗണ്ട് എബൗട്ടിലേക്കും തിരിച്ചുമുള്ള പാതകളിൽ 2021 ജനുവരി 17 ഞായറാഴ്ച മുതൽ ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് ഗതാഗത നിയന്ത്രണം.

ദോഹ സെൻട്രൽ ഡെവലപ്‌മെന്റ് ആന്റ് ബ്യൂട്ടിഫിക്കേഷൻ പ്രോജക്റ്റ് – പാക്കേജ് 3യുടെ ഭാഗമായി ഗ്രാൻഡ് ഹമദ് സ്ട്രീറ്റിലും അലി ബിൻ അബ്ദുല്ല സ്ട്രീറ്റിലും വിപുലീകരണവും നവീകരണ പ്രവർത്തനങ്ങളും പ്രാപ്തമാക്കുന്നതിനാണ് ഗതാഗത നിയന്ത്രണം ലക്ഷ്യമിടുന്നത്.

ഈ കാലയളവിൽ, അലി ബിൻ അബ്ദുല്ല സ്ട്രീറ്റിൽ ഈ ദിശ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന റോഡ് ഉപയോക്താക്കൾക്ക്, ഇന്റർസെക്ഷന്റെ മറുവശത്ത് എത്താൻ ഗ്രാൻഡ് ഹമദ് സ്ട്രീറ്റിൽ യു-ടേൺ ചെയ്യാം, അല്ലെങ്കിൽ മാപ്പിൽ കാണിച്ചിരിക്കുന്നതു പോലെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താൻ ഇതര റോഡുകൾ ഉപയോഗിക്കാം.

വാഹനമോടിക്കുന്നവർക്ക് അറിയിപ്പു നൽകാൻ റോഡ് അടയാളങ്ങൾ അഷ്ഗൽ സ്ഥാപിക്കും. എല്ലാ റോഡ് ഉപയോക്താക്കളെയും വേഗത പരിധി പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാൻ റോഡ് അടയാളങ്ങൾ പാലിക്കണമെന്നും അഷ്ഗൽ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker