Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അന്തർദേശീയംഖത്തർ

ഖത്തർ വിടുന്നവർക്ക് തിരിച്ചു വരാനുള്ള ഓട്ടോമാറ്റിക് റീ എൻട്രി പെർമിറ്റ് ലഭിക്കുന്നതിന്റെ നടപടിക്രമങ്ങൾ

നവംബർ 29 മുതൽ ഖത്തറിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് രാജ്യം വിടുമ്പോൾ ഓട്ടോമാറ്റിക് റീ എൻട്രി പെർമിറ്റ് ലഭിക്കുമെന്ന് ഖത്തർ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാർക്ക് ഖത്തർ പോർട്ടൽ വെബ്‌സൈറ്റിൽ അപേക്ഷിക്കുന്നതിന് പകരം എപ്പോൾ വേണമെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് പെർമിറ്റ് പ്രിന്റു ചെയ്തെടുക്കാനാകും.

നിയമം മാറ്റുന്നതിന് മുമ്പ് ഖത്തറിന് പുറത്തുള്ളവർ തിരിച്ചു വരുന്നതിന് ഖത്തർ പോർട്ടൽ വെബ്‌സൈറ്റ് വഴി അപേക്ഷിച്ച് റീ എൻട്രി പെർമിറ്റിനായി കാത്തിരിക്കണമായിരുന്നു. ഖത്തർ വിടുന്നവർ ഓട്ടോമാറ്റിക് റീ എൻട്രി പെർമിറ്റ് ലഭിക്കുന്നതിനു പാലിക്കേണ്ട നടപടിക്രമങ്ങൾ ഇവയാണ്:

-ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് സന്ദർശിക്കുക

-‘ഇൻക്വയറീസ്’ ക്ലിക്കുചെയ്തിനു ശേഷം ‘എക്സിറ്റ് & എൻട്രി പെർമിറ്റ്സ്’, തുടർന്ന് ‘എക്സെപ്ഷണൽ റിട്ടേൺ പെർമിറ്റ് പ്രിൻറ് ചെയ്യുക’

-വിശദാംശങ്ങൾ പൂരിപ്പിച്ച് നിങ്ങളുടെ എക്സെപ്ഷണൽ എൻട്രി പെർമിറ്റ് പ്രിന്റു ചെയ്തെടുക്കുക.

സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് നിർദ്ദേശമനുസരിച്ച്, ഖത്തറിലേക്ക് മടങ്ങിയെത്തുന്നവർക്ക് ഒരാഴ്ചയായിരിക്കും ക്വാറൻറീനിൽ കഴിയേണ്ടത്. ഖത്തർ പ്രഖ്യാപിച്ച ലോ റിസ്ക് രാജ്യങ്ങളിൽ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഹോം ക്വാറൻറൈനും ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഹോട്ടൽ ക്വാറൻറീനുമായിരിക്കും.

അതേ സമയം ഷെയേർഡ് ക്വാറന്റിൻ സൗകര്യങ്ങൾ ഉപയോഗിക്കുന്നവർക്കുള്ള ക്വാറൻറീൻ രണ്ടാഴ്ചയാകും. ദേശീയ അന്തർദേശീയ എപ്പിഡെമോളജി സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഈ പുതിയ നടപടിക്രമങ്ങളെ അടിസ്ഥാനമാക്കി, ദോഹയിലേക്ക് എത്തുന്നതിന് 48 മണിക്കൂറിനുള്ളിൽ ഖത്തർ അംഗീകരിച്ച സെൻററുകളിൽ നിന്ന് കൊവിഡ് ടെസ്റ്റ് നടത്തിയിട്ടില്ലെങ്കിൽ, രാജ്യത്ത് എത്തുമ്പോൾ കൊറോണ വൈറസ് പരിശോധന നടത്തും. തുടർന്ന് എത്തിച്ചേരുന്ന തീയതി മുതലുള്ള ആറാമത്തെ ദിവസം രണ്ടാമത്തെ പരിശോധന നടത്തും.

ഇഹ്തിറാസ് ആപ്ലിക്കേഷന്റെ സ്റ്റാറ്റസ് എത്തിച്ചേർന്ന തീയതി മുതൽ ഏഴാം ദിവസം അവസാനിക്കുന്നതുവരെ മഞ്ഞയായി തുടരും. ഈ തീരുമാനങ്ങൾ കഴിഞ്ഞ നവംബർ 29 ഞായറാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്. കൂടുതൽ വിവരങ്ങൾക്ക്, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ കൊറോണ വൈറസ് (COVID-19) പേജ് സന്ദർശിക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker