ഖത്തർ

ഖത്തറിലുള്ളവർക്ക് ഗുണമേന്മയുള്ള ജലവിതരണം ഉറപ്പു വരുത്താനുള്ള ലാബോറട്ടറി ഉദ്ഘാടനം ചെയ്തു

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള ജലവിതരണം നടത്തുന്നതിനായുള്ള ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ കോർപ്പറേഷന്റെ (കഹ്‌റാമ) ജല ഗുണനിലവാര നിരീക്ഷണ ലബോറട്ടറി തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ താനി ഉദ്ഘാടനം ചെയ്തു.

“രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സൗകര്യമായ ലബോറട്ടറി ഈ മേഖലയിലെ ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്തതും നൂതന സാങ്കേതികവിദ്യകളാൽ സജ്ജീകരിച്ചതുമാണ്. അവയിൽ മിക്കതും പരിസ്ഥിതി സൗഹൃദമാണ്.” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാജ്യം അംഗീകരിച്ച വികസന-നവീകരണ പദ്ധതിയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ആരംഭിച്ച ലാബോറട്ടറി സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും ഉയർന്ന നിലവാരമുള്ള കുടിവെള്ളം എത്തിക്കുന്നത് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker