ഖത്തറിൽ കൊവിഡ് ബാധിച്ചു ചികിത്സയിലിരുന്ന മലപ്പുറം പൊന്നാനി സ്വദേശി അന്തരിച്ചു. ഇരുപത്തഞ്ച് വര്‍ഷത്തോളമായി റൂസിയ ഗ്രൂപ്പിന്റെ പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിരുന്ന അബൂബക്കര്‍ ആണ് മരിച്ചത്.
സാജിത ഭാര്യയും ഷഫീല്‍, ഷാന, ശബ്ന എന്നിവർ മക്കളുമാണ്. മൃതദേഹം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഇന്നു വൈകുന്നേരം സംസ്കരിക്കും.