EntertainmentQatar

ഖത്തറിലെ വിനോദകേന്ദ്രമായി പോസ്റ്റ് ഓഫീസ് പ്ലാസ മാറുന്നു

ഖത്തറി തപാൽ സ്റ്റാമ്പുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു രൂപകൽപ്പന ചെയ്ത പോസ്റ്റ് ഓഫീസ് പ്ലാസ ജനങ്ങളിൽ മതിപ്പ് സൃഷ്ടിക്കുന്നുണ്ടെന്നും സമീപ പ്രദേശങ്ങളിലെ താമസക്കാരെ ആകർഷിക്കുന്ന ഒരു വിനോദ കേന്ദ്രമായി കഴിഞ്ഞ വർഷങ്ങളിൽ മാറിയിട്ടുണ്ടെന്നും റോഡുകളും പൊതു സ്ഥലങ്ങളും ഭംഗിയാക്കുന്നതിനുള്ള സൂപ്പർവൈസറി കമ്മിറ്റിയിലെ പ്രോജക്ട് ഡിസൈൻ മാനേജർ മറിയം അൽ കുവാരി പറഞ്ഞു.

കോർണിഷ് മെട്രോ സ്റ്റേഷന് സമീപമുള്ള ക്യൂ-പോസ്റ്റ് കെട്ടിടത്തിനും ദോഹ കോർണിഷിനും സമീപം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സ്ഥലത്ത് പരിപാടികളും ഉത്സവങ്ങളും നടത്താൻ ഉപയോഗപ്പെടുത്താവുന്ന ഇടവുമുണ്ട്. 14,400 ചതുരശ്ര മീറ്ററിൽ 200ഓളം മരങ്ങളുള്ള തുറന്ന ഹരിത പ്രദേശങ്ങൾ, കുടുംബ വിനോദത്തിനും കായിക മേഖലകൾക്കുമായി പ്രത്യേക പ്രദേശങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.

450 മീറ്ററോളം ജോഗിംഗ് ട്രാക്കുകൾ, 500 മീറ്ററോളം സൈക്ലിംഗ് പാതകൾ, നടപ്പാത എന്നിവയും നിർമാണത്തിൽ ഉൾപ്പെടുന്നു. പോസ്റ്റ് ഓഫീസ് പ്ലാസ സന്ദർശിക്കുന്നവർക്ക് പ്ലാസയോട് ചേർന്നുള്ള പോസ്റ്റ് ഓഫീസ് കെട്ടിടത്തിനായി നിശ്ചയിച്ചിട്ടുള്ള കാർ പാർക്കിംഗ് ഇടം ഉപയോഗിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button