ആരോഗ്യംഖത്തർ

ഖത്തറിൽ വാക്സിനെടുത്തവർക്ക് കൊവിഡിന്റെ രണ്ടു വകഭേദങ്ങളെ പേടിക്കേണ്ടതില്ല

ഖത്തറിലുപയോഗിക്കുന്ന കോവിഡ് വാക്‌സിനുകളായ ഫൈസർ ആൻഡ് ബയോഎൻടെക്, മോഡേണ എന്നിവ ഏറെ യു.കെ, സൗത്ത് ആഫ്രിക്കന്‍ കൊവിഡ് വകഭേദങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുമെന്നു ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍’ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

ക്ലിനിക്കല്‍ ഡാറ്റ വിശദമായി വിശകലനം ചെയ്താണ് പഠനം പൂർത്തിയാക്കിയത്. വാക്‌സിനേഷന്‍ ഡാറ്റ, ആന്റിബോഡി, പിസിആര്‍ പരിശോധനാ ഫലങ്ങള്‍, കോവിഡ്  ഹോസ്പിറ്റലൈസേഷന്‍, അണുബാധയുടെ തീവ്രത എന്നിങ്ങനെയുള്ളവ വിലയിരുത്തലിന്റെ ഭാഗമായിരുന്നുവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

വാക്സിനേഷൻ സ്വീകരിക്കുന്നത് കൊവിഡിന്റെ യുകെ വകഭേദത്തിനെതിരെ 89.5 ശതമാനവും ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിനെതിരെ 75 ശതമാനവും ഫലപ്രദമാണെന്നാണു പഠനം കണ്ടെത്തിയിരിക്കുന്നത്. കൂടാതെ വൈറസ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, ആശുപത്രി പ്രവേശനം, മരണം, എന്നിവയില്‍ നിന്നും 97.4 ശതമാനം സംരക്ഷണം നൽകുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തി.

കൊവിഡിന്റെ വിവിധ വകഭേദങ്ങളാണ് നിലവിൽ ഖത്തറിലെ രോഗവ്യാപനം വർദ്ധിപ്പിക്കുന്നത്. ഇതിനെതിരെ വാക്സിൻ ഫലപ്രദമാകുമോയെന്ന സംശയം ആളുകൾക്ക് നിലനിൽക്കെയാണ് പുതിയ പഠന റിപ്പോർട്ടുകൾ പ്രസക്തമാകുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker