Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഖത്തർവിദ്യാഭ്യാസം

സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി ലഭ്യമാകും

പൊതു സേവനങ്ങൾ വികസിപ്പിക്കുന്നതിനും ഓൺ‌ലൈൻ സേവന രീതിയിലേക്ക് നീങ്ങുന്നതിനുമുള്ള ശ്രമങ്ങളുടെയും ഭാഗമായി, നാഷണൽ സ്റ്റുഡന്റ് ഇൻഫൊർമേഷൻ സിസ്റ്റം (എൻ‌സി‌എസ്) വെബ് സൈറ്റിൽ സ്വകാര്യ സ്കൂൾ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഒരു പുതിയ സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

വിദ്യാർത്ഥികളുടെ സ്കോറുകൾ രേഖപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്തതിനു ശേഷം 2020-2021 അധ്യയന വർഷം അവസാനത്തോടെ ഈ പുതിയ സേവനം പ്രാബല്യത്തിൽ വരും. ഗ്രേഡ് 1 മുതൽ ഗ്രേഡ് 12 വരെയുള്ള സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്ക് ഈ സമയം പുതിയ സേവനം ഉപയോഗപ്പെടുത്താൻ കഴിയും.

പബ്ലിക് സർവീസസ് പോർട്ടൽ വഴി മാതാപിതാക്കൾക്ക് അവരുടെ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിനായി എല്ലാ വിദ്യാർത്ഥികളുടെയും സർട്ടിഫിക്കറ്റുകൾ എൻ‌സി‌എസ് വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യാൻ സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽമാർക്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രാലയത്തിന്റെ സ്വകാര്യ സ്കൂൾ ലൈസൻസിംഗ് വകുപ്പ് വ്യക്തമാക്കി. പുതിയ സേവനം ലഭിക്കുന്നതിന്, മാതാപിതാക്കൾ അവരുടെ സ്വന്തം യൂസർനെയിം, പാസ്‌വേഡ് എന്നിവ ഉണ്ടാക്കണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker