അന്തർദേശീയംഖത്തർ

കേരളത്തിലെ മൂന്നു വിമാനത്താവളങ്ങൾ ഉൾപ്പെടെ 140ലധികം സ്ഥലങ്ങളിലേക്ക് സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്

IATA സമ്മർ സീസണിന്റെ മൂർധന്യത്തിൽ ഖത്തർ എയർവേയ്സ് 140ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കായി 1,200 പ്രതിവാര വിമാനസർവീസ് നടത്താൻ പദ്ധതിയിടുന്നു.

2021 സമ്മറിന്റെ മധ്യത്തോടെ, ആഫ്രിക്കയിൽ 23, അമേരിക്കയിൽ 14, ഏഷ്യ-പസഫിക് 43, യൂറോപ്പിൽ 43, മിഡിൽ ഈസ്റ്റിൽ 19 എന്നിവ ഉൾപ്പെടെ 140 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ പുനരാരംഭിക്കാനാണ് ഖത്തർ എയർവേയ്‌സ് പദ്ധതിയിടുന്നത്.

പല നഗരങ്ങളിലേക്കും ദൈനംദിന സർവീസുകളോ തുടർച്ചയായുള്ള ഷെഡ്യൂൾളോ നൽ‌കും. കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവയിലേക്കാണ് സർവീസുകളുള്ളത്.

43 ഏഷ്യ-പസഫിക്ക് സ്ഥലങ്ങളിൽ ഇന്ത്യയിൽ നിന്നുമുള്ള മറ്റു വിമാനത്താവളങ്ങൾ അഹമ്മദാബാദ്, അമൃത്സർ, ബാംഗ്ലൂർ, ചെന്നൈ, ഗോവ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ന്യൂ ഡെൽഹി എന്നിവയാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker