ആരോഗ്യംഇന്ത്യഖത്തർ

ഇന്ത്യക്കു കൊവിഡ് സഹായവുമായി മൂന്നു ഖത്തർ എയർവേയ്സ് കാർഗോ വിമാനങ്ങൾ ദോഹയിൽ നിന്നും പുറപ്പെട്ടു

ഇന്ത്യയുടെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ലോകമെമ്പാടും നിന്നുമുള്ള 300 ടൺ വൈദ്യസഹായങ്ങൾ എത്തിക്കാൻ ഖത്തർ എയർവേസ് കാർഗോ ബോയിംഗ് 777 ഇന്ത്യയിലേക്ക് പുറപ്പെട്ടു. ബെംഗളൂരു, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ പോകുന്നത്.

ആരോഗ്യ പരിരക്ഷയെ പിന്തുണയ്ക്കുന്നതിനുള്ള ആഗോള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞപ്പോൾ ഈ സഹായവും ഇനി വരാനിരിക്കുന്ന സഹായവും പ്രാദേശിക മെഡിക്കൽ തൊഴിലാളികളുടെ ഭാരം ലഘൂകരിക്കാനും ഇന്ത്യയിലെ ബാധിത സമൂഹങ്ങൾക്ക് ആശ്വാസം നൽകാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തലും പറഞ്ഞു.

പിപിഇ ഉപകരണങ്ങൾ, ഓക്സിജൻ കാനിസ്റ്ററുകൾ, മറ്റ് അവശ്യ മെഡിക്കൽ ഇനങ്ങൾ എന്നിവ കൂടാതെ നിലവിലുള്ള ചരക്ക് ഓർഡറുകളും ലോകമെമ്പാടുമുള്ള വ്യക്തികളും കമ്പനികളും നൽകുന്ന സംഭാവനകളും ഇതിൽ ഉൾപ്പെടുന്നു. കൊവിഡ് പാൻഡെമിക്കിന്റെ ആദ്യഘട്ടത്തിലും ഖത്തർ എയർവേയ്‌സ് ലോകരാജ്യങ്ങൾക്കു സഹായമെത്തിക്കുന്നതിൽ മുന്നിലായിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker