Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഖത്തർവിനോദം

ദോഹയുടെ ചുമരുകളെ ചിത്രങ്ങൾ കൊണ്ടലങ്കരിച്ച് പതിനേഴു കലാകാരന്മാർ

ഖത്തർ മ്യൂസിയംസ് (ക്യുഎം) പബ്ലിക് ആർട്ട് സംരംഭമായ ജെദാരിയാർട്ടിന്റെ ഭാഗമായി ഖത്തർ ആസ്ഥാനമായുള്ള പതിനേഴു കലാകാരന്മാർ നഗരത്തിലുടനീളം നിയുക്തമായ മതിലുകളിൽ ചിത്രങ്ങൾ വരക്കുന്നു.

ദോഹയിലെ നഗരപ്രദേശങ്ങൾ സജീവമാക്കുന്നതിനും ശ്രദ്ധാപൂർവ്വം ക്യൂറേറ്റു ചെയ്‌ത ചുവർച്ചിത്രങ്ങളിലൂടെയും സ്ട്രീറ്റ് ആർട്ടിലൂടെയും നഗരത്തിന്റെ മതിലുകൾക്ക് പുതിയ അർത്ഥം നൽകുന്നതിനുമുള്ള മ്യൂസിയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ ആരംഭിച്ച ഈ സംരംഭം ഒരു മാസക്കാലം നീണ്ടുനിൽക്കും.

റോഡുകളുടെയും പൊതു സ്ഥലങ്ങളുടെയും സൗന്ദര്യവൽക്കരണത്തിന്റെ സുപ്രീം സമിതി, ഖത്തർ റെയിൽ, വോകോഡ്, ഫയർ സ്റ്റേഷൻ: ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് എന്നിവയുമായി സഹകരിച്ചു ജെഡാരിയാർട്ട് നടത്തുന്ന സംരംഭത്തിൽ പങ്കെടുക്കുന്ന കലാകാരന്മാർ അൽ-അബ്രാജ് പാർക്ക്, അൽ-അസ്മാഖ് ദോഹ ഫെസ്റ്റിവൽ സിറ്റി ഇന്റർചേഞ്ച്, അൽഖോർ ഇന്റർചേഞ്ച്, പോസ്റ്റ് ഓഫീസ് പാർക്ക്, 5/6 പാർക്ക്, 5/6 ഫ്ലൈഓവർ, ഖത്തർ നാഷണൽ ലൈബ്രറി മെട്രോ സ്റ്റേഷൻ, ഫ്രീജ് കുലൈബിലെ വോകോഡ് പെട്രോൾ സ്റ്റേഷൻ പ്രദേശത്ത് അവരുടെ കലാപരമായ വ്യക്തിമുദ്ര പതിപ്പിക്കും.

മുബാറക് അൽ മാലിക്, ഹുഡ ബസഹാൽ, നൗറ അൽ മൻസൂരി, ദിമിത്രിജെ ബുഗാർസ്‌കി, നാഡാ ഖൊസെസ്താനി, ഷരീഫ അൽ മന്നായ്, തമർ അൽ ദോസാരി, മുന അൽ ബദർ, ഫാത്തിമ അൽ ഷർഷാനി, മൈക്കൽ പെറോൺ, മറിയം അൽ മാദു, ഷുവാ അൽ കുവാരി, അബുദുൾ അസീസ് യൂസഫ്, അബ്ദുല്ല അൽ ഇമാദി, അലനൂദ് അൽ ഗംദി, ഹൈഫ അൽ ഖുസായി, ആയിഷ അൽ ഫദാല എന്നിവരാണ് കലാകാരന്മാർ.

സ്ഥലങ്ങൾ സന്ദർശിക്കുന്ന കമ്മ്യൂണിറ്റി അംഗങ്ങൾ സോഷ്യൽ മീഡിയയിൽ ചുവർച്ചിത്രങ്ങൾ പോസ്റ്റു ചെയ്യുമ്പോൾ ടാഗ്ലൈനായി #OurPublicArt ഉപയോഗിക്കാൻ ഖത്തർ മ്യൂസിയം ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker