അന്തർദേശീയംഖത്തർ

യാത്ര എളുപ്പമാക്കാൻ ‘ഡിജിറ്റൽ പാസ്പോർട്ട്’ അപ്ലിക്കേഷനുമായി ഖത്തർ എയർവേയ്സ്

2021 മാർച്ച് മുതൽ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനുമായി (ഐ‌എ‌ടി‌എ) സഹകരിച്ച് ‘ഡിജിറ്റൽ പാസ്‌പോർട്ട്’ മൊബൈൽ ആപ്ലിക്കേഷൻ പരീക്ഷിക്കാൻ തുടങ്ങുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ എയർലൈൻ ആയി ഖത്തർ എയർവേയ്‌സ്.

യാത്രക്കാർ‌ക്ക് കൂടുതൽ‌ സമ്പർക്കമില്ലാത്തതും സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം നേടാനുള്ള എയർലൈനിന്റെ പദ്ധതികളുടെ ഭാഗമായാണ് ഇത്തരമൊരു ട്രാവൽ പാസ് ഒരുക്കുന്നത്. ‘ഡിജിറ്റൽ പാസ്‌പോർട്ടി’ന്റെ ആദ്യ ഘട്ട പരീക്ഷണങ്ങൾ എയർലൈനിന്റെ ദോഹ ടു ഇസ്താംബുൾ റൂട്ടിൽ ആരംഭിക്കും.

യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് ഫലവും വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് എയർലൈനുമായും മറ്റ് യാത്രക്കാരുമായും പങ്കിടാൻ ഇതു വഴി കഴിയ. യാത്ര നടത്തുന്ന രാജ്യങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും IATA ട്രാവൽ പാസ് നൽകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker