അന്തർദേശീയംഖത്തർ

ഉപരോധത്തിനും തളർത്താനാവാതെ മുന്നേറ്റമുണ്ടാക്കി ഖത്തർ എയർവേയ്സ്

ഖത്തർ എയർവേയ്‌സിന്റെ ജനപ്രീതിക്കു തെളിവായി ഇതു വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 20 ശതമാനത്തിലധികം ഉയർന്നു. ഖത്തറിലെ ഫ്ലാഗ് കാരിയറിൽ 2019-20ൽ 32.4 ദശലക്ഷം യാത്രക്കാരാണുണ്ടായിരുന്നത്. 2015-16ൽ ഇത് 26.65 ദശലക്ഷം യാത്രക്കാരായിരുന്നു. 22 ശതമാനം വളർച്ചയാണ് കാണിക്കുന്നതെന്ന് എയർലൈനിന്റെ വാർഷിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഉപരോധ രാജ്യങ്ങൾ 2017 മുതൽ ഏർപ്പെടുത്തിയ അനധികൃത വ്യോമാതിർത്തി ഉപരോധം, നിരവധി വിമാനക്കമ്പനികൾക്ക് ഭീഷണി ഉയർത്തിയ കൊവിഡ് മഹാമാരി തുടങ്ങിയ വെല്ലുവിളികളെ അതിജീവിച്ച് ഖത്തർ എയർലൈൻ മികച്ച പ്രകടനം കാഴ്ചവച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാരുടെ ആദ്യത്തെ ചോയിസായി ഖത്തർ എയർവേയ്‌സ് മാറി.

നെറ്റ്‌വർക്ക് വിപുലീകരണം, പുതിയ വിമാനങ്ങൾ, എയർലൈൻ സ്വീകരിച്ച നിരവധി ഉപഭോക്തൃ കേന്ദ്രീകൃത നടപടികൾ എന്നിവയാണ് യാത്രക്കാരുടെ വിശ്വാസ്യത ഉയർത്താൻ സഹായകമായത്. ഉപരോധത്തിനും വിമാന സർവീസുകൾ നടത്തുന്നത് തടയാൻ കഴിഞ്ഞില്ല.

2017-18 സാമ്പത്തിക വർഷത്തിലെ വെല്ലുവിളി നിറഞ്ഞ പശ്ചാത്തലം ഉണ്ടായിരുന്നിട്ടും, എയർലൈൻ 14 പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂടി ആരംഭിക്കുകയും യാത്രക്കാരെ കൂടുതൽ ആവേശകരമായ ബിസിനസ് സാധ്യതകളിലേക്കും ലോകമെമ്പാടുമുള്ള അവധിക്കാല ഹോട്ട് സ്പോട്ടുകളിലേക്കു ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker