അന്തർദേശീയംഇന്ത്യഖത്തർ

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശവുമായി ഖത്തർ എയർവേയ്സ്

ഇന്ത്യയിൽ നിന്നും ഖത്തർ എയർവേയ്സിൽ യാത്ര ചെയ്യുന്നവർ നാലു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ ചെക്കിംഗിനായി എത്തിച്ചേരണമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു.

തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ലണ്ടന്‍, പാരീസ്, ടെഹ്‌റാന്‍, ഇസ്താംബൂള്‍, ടുണീഷ്യ എന്നിവടങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്കും സമാനമായ അറിയിപ്പ് ഖത്തർ എയർവേയ്സ് നൽകിയിട്ടുണ്ട്.

കൊവിഡ് സുരക്ഷാ ക്രമീകരണങ്ങൾ മൂലം വിമാനത്താവളത്തിൽ പരിശോധനക്കായി ഒരുപാടു സമയം ചെലവഴിക്കേണ്ടി വരുന്നതു ക്രമീകരിക്കാനും വിമാനങ്ങളുടെ പ്രവർത്തന സമയം കൃത്യമാക്കാനുമാണ് ഈ തീരുമാനം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker