അപ്‌ഡേറ്റ്സ്ഖത്തർസാങ്കേതികം

നാനൂറു മില്യൺ റിയാൽ ചിലവിട്ടു നിർമിച്ച അൽ സുവൈദി സൂപ്പർ സബ്സ്റ്റേഷൻ ഉദ്ഘാടനം പൂർത്തിയായി

ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ) 400 മില്യൺ ഖത്തർ റിയാൽ ചിലവിട്ടു നിർമിച്ച ‘അൽ സുവൈദി സൂപ്പർ സബ്സ്റ്റേഷൻ’ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. ദോഹയുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന (132/400) കെ.വി. വോൾട്ടേജുള്ള ആദ്യത്തെ പ്രധാന സബ്സ്റ്റേഷനായിരിക്കുമിത്.

ഖത്തറിലെ വൈദ്യുത ട്രാൻസ്മിഷൻ ഗ്രിഡ് വിപുലീകരണ പദ്ധതിയുടെ പതിമൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്. ഈ വർഷം 28 ഓളം സബ്സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു, മൂന്ന് സബ്സ്റ്റേഷനുകൾ കൂടി നിർമ്മാണത്തിലാണ്. സബ്സ്റ്റേഷനുകളുടെ എണ്ണം 320ലേക്കെത്തിച്ച് ചില സബ്സ്റ്റേഷനുകൾ അടുത്ത മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റെയിൽവേ പദ്ധതിയുടെ ഭാഗമായ സ്റ്റേഷനുകൾക്ക് പുറമേ മൂന്ന് സുപ്രധാന പാർപ്പിട പ്രദേശങ്ങൾക്ക് വൈദ്യുതി വിതരണം (അൽ സദ്, ബിൻ മഹമൂദ്, ഫരീജ് അൽ സുഡാൻ) നൽകാൻ ഈ പദ്ധതി പര്യാപ്തമാകുമെന്ന് പ്രോജക്ട് മാനേജറും എൻജിനീയറുമായ മൈത അൽ നുയിമി കണക്കാക്കുന്നു.

ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചു നിർമ്മിച്ച സബ്സ്റ്റേഷൻ, പരിക്കില്ലാതെ രണ്ട് ദശലക്ഷം മണിക്കൂറുകളെന്ന പ്രവൃത്തി സമയം പിന്നിട്ടിരുന്നു. കഹ്‌റാമയിലെ ഉദ്യോഗസ്ഥർ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ, സൂപ്പർവൈസർമാർ, തൊഴിലാളികൾ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker