അന്തർദേശീയംഖത്തർ

ഖത്തർ അമീറിന് അഭിനന്ദന സന്ദേശവുമായി കുവൈത്ത് അമീർ

ഗൾഫ് പ്രതിസന്ധി അവസാനിക്കുന്നതിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് അഭിനന്ദന സന്ദേശമയച്ച് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബൽ അൽ സബ.

പ്രതിസന്ധി അവസാനിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച കുവൈത്ത് അമീർ അതിനു വേണ്ടി മധ്യസ്ഥ ശ്രമങ്ങൾ നടത്തിയ അന്തരിച്ച മുൻ കുവൈത്ത് അമീറിന്റെ ഇടപെടലുകളെ പ്രകീർത്തിക്കുകയും ചെയ്തു. പ്രതിസന്ധി പരിഹരിക്കാൻ അടുത്തു തന്നെ രാജ്യങ്ങൾ കരാറിൽ ഒപ്പു വെക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

സഹോദരങ്ങൾ തമ്മിൽ ധാരണയിലെത്തിയ നടപടിയെ കുവൈറ്റ് അമീർ പ്രശംസിച്ചു. ജിസിസി ഘടനയുടെ നേട്ടങ്ങൾ നിലനിർത്താനുള്ള അമീറിന്റെ താൽപര്യം, പ്രാദേശികവും അന്തർദേശീയവുമായ മേഖലകളിലെ ഐക്യം, ദൃഢത, പങ്ക് എന്നിവ നേടിയെടുക്കാൻ സഹായിക്കുമെന്നും ഗൾഫ് ജനതയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നടപ്പിലാക്കാൻ കരണമാകുമെന്നും അദ്ദേഹം അറിയിച്ചു.

കുവൈത്ത് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം സൗദി ഭരണാധികാരി കിംഗ് സൽമാൻ ബിൻ അബ്ദുൾഅസിസ് അൽ സൗദിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും കുവൈത്ത് അമീർ നന്ദിയും അഭിനന്ദനവും അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker