അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ ഒരു കൊവിഡ് മരണം കൂടി, പുതിയ കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നു

ഖത്തറിൽ ഇന്ന് 206 പുതിയ കൊവിഡ് കേസുകളാണു  കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 132 പേർ രോഗമുക്തി നേടിയപ്പോൾ അസുഖം ഭേദമായ മൊത്തം ആളുകളുടെ എണ്ണം 141147 ആയി. 43 വയസായ ഒരാളുടെ മരണവും മന്ത്രാലയം സ്ഥിരീകരിച്ചു.

പുതിയ 206 കേസുകളിൽ 54 പേർ വിദേശത്ത് നിന്ന് മടയെത്തിയ യാത്രക്കാരും 152 എണ്ണം കമ്മ്യൂണിറ്റി കേസുകളുമാണ്. എല്ലാ പുതിയ കേസുകളും ഐസൊലേഷനിൽ ആണെന്നും അവരുടെ ആരോഗ്യനിലയനുസരിച്ച് ആവശ്യമായ പരിരക്ഷ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 143428 ആണ്. 2036 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 245 മരണം റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9292 ടെസ്റ്റുകൾ മന്ത്രാലയം നടത്തിയതോടെ ഇതുവരെ ആകെ 1231890 ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ച 45 കേസുകളുൾപ്പെടെ 265 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 3 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് 28 കേസുകൾ ഐസിയുവിലുണ്ട്.

കൊവിഡ് നിയന്ത്രണങ്ങൾ ഖത്തറിൽ എടുത്തുകളയുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്:
– ശാരീരിക അകലം പാലിക്കുക
– മറ്റുള്ളവരുമായുള്ള സമ്പർക്കം, തിരക്കേറിയ സ്ഥലങ്ങൾ, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക
– മാസ്ക് ധരിക്കുക
– പതിവായി കൈ കഴുകുക

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker