Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഖത്തർ

കൊവിഡ് പ്രതിസന്ധിക്കിടയിലും ശ്രദ്ധയാകർഷിച്ച് അൽ സൈലിയ സെൻട്രൽ മാർക്കറ്റ്

പുതിയ ഉൽ‌പ്പന്നങ്ങളും മികച്ച വിലയും മാളിനു തുല്യമായ ഷോപ്പിംഗ് അനുഭവവും നൽകുന്ന അൽ സൈലിയ സെൻ‌ട്രൽ മാർ‌ക്കറ്റ് ശ്രദ്ധയാകർഷിക്കുന്നു. അബു ഹാമൂർ പച്ചക്കറി വിപണിയെ മാറ്റിസ്ഥാപിച്ച് 78,000 ചതുരശ്ര മീറ്ററിലധികം വലിപ്പമുള്ള വിപണി ഈ വർഷം ജനുവരിയിലാണ് തുറന്നത്.

അൽ വക്രയിലെയും ഉം സലാലിലെയും വിപണികൾ നടത്തുന്ന ഹസാദ് ഫുഡിന്റെ ശാഖയായ അശ്വക് കമ്പനി നിയന്ത്രിക്കുന്ന അൽ സെയ്‌ലിയ സെൻട്രൽ മാർക്കറ്റ് ഖത്തറിലെ ഏറ്റവും വലിയ മൊത്തക്കച്ചവട കേന്ദ്രമാണ്. 102 റീട്ടെയിൽ സ്റ്റാളുകളും 50 മൊത്ത വിൽപ്പന സ്റ്റാളുകളും പരമ്പരാഗത കരകൗശല ഉൽ‌പന്നങ്ങൾ വിൽക്കുന്ന 52 സ്റ്റാളുകളും ഇവിടെയുണ്ട്.

ആയിരക്കണക്കിന് ഇറക്കുമതിക്കാർക്കും മൊത്തക്കച്ചവടക്കാർക്കും ചില്ലറ വ്യാപാരികൾക്കും ഇറക്കുമതി ചെയ്യുന്നതും പ്രാദേശികമായി വളർത്തുന്നതുമായ ഉൽപ്പന്നങ്ങൾ ലേലം ചെയ്യാനും വിൽക്കാനും വാങ്ങാനും സംഭരിക്കാനുമുള്ള ഒരു വേദിയാണ് ഈ വിപണി. കൊറോണ വൈറസ് പാൻഡെമിക് മൂലം ഏകദേശം നാല് മാസത്തോളം വിപണി അടച്ചിരുന്നു. ജൂലൈയിൽ ഇത് വീണ്ടും തുറന്നപ്പോൾ ഉപഭോക്താക്കൾ സ്ഥിരമായി വന്നു തുടങ്ങിയിട്ടുണ്ട്.

”വിലകൾ നിയന്ത്രിക്കുന്നത് മന്ത്രാലയം (MoCI) ആണെന്നതിനാൽ കൂടുതൽ ആളുകളെ ആകർഷിക്കുന്നു. കാരണം അവർക്ക് ഹൈപ്പർമാർക്കറ്റുകളേക്കാൾ മികച്ച വിലക്ക് സാധനങ്ങൾ ഇവിടെ ലഭിക്കും. ക്രമക്കേടുകളും വിലക്കയറ്റവും തടയാൻ മന്ത്രാലയം ഉദ്യോഗസ്ഥരും വിപണി നിരീക്ഷിക്കുന്നു.” ഒരു സൂപ്പർവൈസർ ഖത്തറിലെ പ്രമുഖ മാധ്യമത്തോടു പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker