ഖത്തറിൽ ആപ്പിൾ എയർപോഡ്സ് പ്രോ മോഡലുകൾ മന്ത്രാലയം തിരിച്ചുവിളിച്ചു

നവംബർ 2019നും 2020നും ഇടയിൽ വിറ്റഴിക്കപ്പെട്ട ആപ്പിൾ എയർപോഡ്സ് പ്രോ തിരിച്ചു വിളിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. ഖത്തറിലെ ആപ്പിൾ പ്രഡക്റ്റ്സ് ഡീലർമാരായ റെഡിംഗ്ടണുമായി സഹകരിച്ചാണിത്. ശബ്ദവുമായി ബന്ധപ്പെട്ട തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് എയർപോഡ് മോഡലുകൾ തിരിച്ചു വിളിക്കുന്നത്.
ഉപഭോക്താക്കളുടെ അർഹമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും പ്രോഡക്റ്റ്സിന്റെ കുഴപ്പങ്ങൾ പരിഹരിക്കുന്നതിലും ഡീലർമാരുടെ ശ്രദ്ധ ശരിയായ രീതിയിൽ നടപ്പിൽ വരുത്തുന്നതിനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
കുഴപ്പങ്ങൾ പരിഹരിക്കുന്നതിന് ഡീലർമാർ എടുക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും അത് ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നും മന്ത്രാലയം ഉറപ്പ് നൽകി.
ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ, കൺസ്യൂമർ പ്രൊട്ടക്ഷൻ, ആന്റി-കൊമേഴ്ഷ്യൽ ഫ്രോഡ് ഡിപ്പാർട്ട്‌മെന്റ്ന് നൽകാവുന്നതാണ്.
കാൾ സെന്റർ: 16001,
ഇ-മെയിൽ: info@moci.gov.qa,
ട്വിറ്റർ: @MOCIQATAR,
ഇൻസ്റ്റഗ്രാം: MOCIQATAR,
ആൻഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകൾക്കുള്ള മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പ് : MOCIQATAR