ആരോഗ്യംഇന്ത്യഖത്തർ

ഇന്ത്യക്കാർക്ക് സന്തോഷവാർത്ത, ഇന്ത്യയിൽ ഉപയോഗിക്കുന്ന ഒരു കൊവിഡ് വാക്സിന് ഖത്തർ അംഗീകാരം നൽകി

ഇന്ത്യയില്‍ ഉപയോഗിക്കുന്ന കൊവിഡ് വാക്സിനായ കോവിഷീല്‍ഡിന് ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ ഇന്ത്യയില്‍ നിന്നും കൊവിഷീൽഡ് വാക്സിനേഷനെടുത്ത് പതിനാലു ദിവസത്തിനു ശേഷം സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ഖത്തറില്‍ ക്വാറന്റൈന്‍ ആവശ്യമില്ല.

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ട് കോപ്പിയും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ വിഭാഗത്തിലേക്ക് അയച്ച് മുന്‍കൂട്ടി അനുമതി വാങ്ങിയാലാണ് ക്വാറൻറീനിൽ നിന്നും ഒഴിവാക്കപ്പെടുക. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളില്‍ നിന്നും മേല്‍ വാക്‌സിനുകള്‍ പൂര്‍ത്തികരിക്കുന്ന ആര്‍ക്കും ഖത്തറിലേക്ക് വരുമ്പോള്‍ ക്വാറന്റൈന്‍ ഇളവ് ലഭിക്കും.

ഖത്തറില്‍ ഉപയോഗിക്കുന്ന ഫൈസര്‍ ആൻഡ് ബയോഎൻടെക്, മൊഡേണ എന്നീ വാക്സിനുകള്‍ക്ക് പുറമേ അസ്ട്രാസെനിക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ക്കും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നേരത്തെ അംഗീകാരം നല്‍കിയിരുന്നു. കോവിഷീല്‍ഡിനും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്ന അഞ്ചാമത്തെ വാക്സിനാണ്.

കൊവിഷീൽഡിന് ഖത്തർ അംഗീകാരം നൽകിയെന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ഇപ്പോൾ ഖത്തർ എയർവേയ്സ് ഹോളിഡേയ്സ് വെബ്സൈറ്റിൽ കൊവിഷീൽഡിന് അംഗീകാരം നൽകിയതു വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തർ എയർവേയ്സ് ഹോളിഡേയ്സ് വെബ്സൈറ്റ് ലിങ്ക്: https://www.qatarairwaysholidays.com/qa-en/welcome-home-7-night-booking/overview

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker