ഖത്തർ

ഹോം ക്വാറന്റീൻ ലംഘനം നടത്തിയ നാലു പേർ ഖത്തറിൽ അറസ്റ്റിൽ

ഖത്തറിൽ ആരോഗ്യ സുരക്ഷാ വിഭാഗത്തിന്റെ ഹോം ക്വാറന്റിൻ നിർദ്ദേശങ്ങൾ ലംഘിച്ച അഞ്ചു പേർ ഇന്നലെ അറസ്റ്റിലായി. ഇവരെ പ്രൊസിക്യൂഷൻ നടപടിക്രമങ്ങൾക്കു ശുപാർശ ചെയ്തിട്ടുണ്ട്.

അറസ്റ്റുചെയ്യപ്പെട്ട വ്യക്തികൾ:

1- ഖലീഫ അഹ്മദ് മുഹമ്മദ് അൽ സൽമീൻ അൽ സുവൈദി
2- അബ്ദുൾറഹ്മാൻ അഹ്മദ് അബ്ദുൾറഹ്മാൻ യൂസഫ് അൽ സുബായ്
3- ഗാരി ആൻഡ്രൂ ലാംഗ്ലർ
4- അബ്ദുല്ല ഫാറൂഖ് ഇക്ബാൽ

സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പു വരുത്തുന്നതിന് ഹോം ക്വാറന്റീൻ നടപടികൾ കൃത്യമായി പാലിക്കാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇതു ലംഘിച്ചാൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker