അപ്‌ഡേറ്റ്സ്ഖത്തർ

മൂന്നു പെട്രോൾ സ്റ്റേഷനുകളിലേക്കുള്ള റോഡുകൾ പൂർത്തിയാക്കി അഷ്ഗൽ

ഗ്രേറ്റർ ദോഹ സൗത്ത് – ഫേസ് 6ലെ റോഡ് മെച്ചപ്പെടുത്തൽ പദ്ധതിക്കുള്ളിൽ നിന്ന് ബു സുൽബ, അൽ നഖിയാൻ, സീലൈൻ റോഡ് എന്നിവിടങ്ങളിലെ മൂന്ന് പെട്രോൾ സ്റ്റേഷനുകൾക്കായി മൊത്തം 4.1 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾ, പ്രവേശന കവാടങ്ങൾ, എക്സിറ്റുകൾ എന്നിവയുടെ ഒരു ശൃംഖല നടപ്പാക്കിയതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) പ്രഖ്യാപിച്ചു.

ബു സുൽബ സ്റ്റേഷന് 1.4 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്, അൽ നഖിയാൻ സ്റ്റേഷന് ചുറ്റുമുള്ള 2 കിലോമീറ്റർ ദൂരം, സീലിൻ റോഡ് പെട്രോൾ സ്റ്റേഷനിൽ 0.7 കിലോമീറ്റർ ദൂരം എന്നിവ കൂടാതെ ലൈറ്റിംഗ് സംവിധാനം, നടപ്പാതകൾ, ഡ്രെയിനേജ് ശൃംഖല, സംരക്ഷിത യൂട്ടിലിറ്റി ലൈനുകൾ, ടെലി കമ്മ്യൂണിക്കേഷൻ എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.

പ്രാദേശിക നിർമ്മാതാക്കളെയും ഉൽ‌പ്പന്നങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള അഷ്ഗലിന്റെ പ്രതിജ്ഞാബദ്ധത കൊണ്ട് ഗ്രേറ്റർ ദോഹ സൗത്തിലെ റോഡ് മെച്ചപ്പെടുത്തൽ പദ്ധതിയുടെ മിക്ക ഘട്ടങ്ങളും നടപ്പിലാക്കിയത് ഖത്തറി വിതരണ വിഭവങ്ങൾ ഉപയോഗിച്ചാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker