അപ്‌ഡേറ്റ്സ്ഖത്തർ

കോർണിഷ് സ്ട്രീറ്റിൽ ഗതാഗത മാറ്റം ഉണ്ടാകുമെന്ന് അഷ്ഗൽ

കോർണിഷ് സ്ട്രീറ്റിലെ ഇസ്ലാമിക് മ്യൂസിയം ഇന്റർസെക്ഷനിൽ 400 മീറ്റർ നീളത്തിൽ ട്രാഫിക് വഴിതിരിച്ചുവിടൽ നടപ്പാക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) പ്രഖ്യാപിച്ചു. കവലയിലെ ഗതാഗതം രണ്ട് ദിശകളിലായി മൂന്ന് ലൈനുകൾ ഉൾക്കൊള്ളുന്ന ഒരു സമാന്തര റോഡിലേക്ക് തിരിച്ചുവിടുകയും ട്രാഫിക് സിഗ്നലുകൾ റദ്ദാക്കുകയും ചെയ്യും.

ട്രാഫിക് വഴിതിരിച്ചുവിടൽ വെള്ളിയാഴ്ച (ഡിസംബർ 4, 2020) പ്രാബല്യത്തിൽ വരും. ട്രാഫിക് വകുപ്പുമായി ഏകോപിപ്പിച്ചു നടപ്പിലാക്കുന്ന വഴിതിരിച്ചുവിടൽ 10 മാസത്തേക്ക് നീണ്ടുനിൽക്കും.

ഡൗൺടൗൺ‌ ദോഹയുടെ വികസനത്തിനും സൗന്ദര്യവൽക്കരണത്തിനുമുള്ള സെക്കൻഡ് പ്രൊജക്ടിന്റെ ഭാഗമായി കോർണിഷിലെ അടിസ്ഥാന സൗകര്യ വികസനവും സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിനാണ് വഴിതിരിച്ചുവിടൽ.

വഴിതിരിച്ചുവിടൽ കാലയളവിൽ, ഷാർഗ് ഇന്റർസെക്ഷനിൽ നിന്നും (റാസ് അബു അബൂദ് ബ്രിഡ്ജ്) നിന്നും മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിൽ നിന്നും ജാബോർ ബിൻ മുഹമ്മദ് സ്ട്രീറ്റിലേക്ക് പോകുന്ന യാത്രക്കാർക്ക് മുന്നോട്ട് പോയി അടുത്ത കവലയിൽ നിന്ന് യു-ടേൺ എടുത്ത് അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരേണ്ടി വരും.

പുതിയ വഴിതിരിച്ചുവിടലിലെ പറ്റി അറിയിക്കാൻ ട്രാഫിക് അടയാളങ്ങൾ അഷ്ഗൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ എല്ലാ റോഡ് ഉപയോക്താക്കളും അനുവദനീയമായ വേഗത പരിധി പാലിക്കണമെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്നും അഷ്ഗൽ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker