അപ്‌ഡേറ്റ്സ്ഖത്തർ

ദോഹ എക്സ്പ്രസ് വേക്കു സമീപം സൈക്ലിങ്ങ്‌ പാത പൂർത്തിയാക്കി അഷ്ഗൽ

ഖത്തറിലെ ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയെന്ന നയം തുടരുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) ദോഹ എക്സ്പ്രസ് ഹൈവേയുടെ തെക്ക് ഭാഗത്ത് 40 കിലോമീറ്റർ നീളമുള്ള സൈക്ലിംഗ് പാത നിർമിച്ചു.

സൈക്ലിംഗ് പാതയിൽ ഒരു ബൈക്ക് ബ്രിഡ്ജ്, 2,390 ലൈറ്റിംഗ് പോളുകൾ, 17 സൈക്ലിംഗ് പാർക്കുകൾ, 1,930 മരങ്ങൾ, 24 തുരങ്കങ്ങൾ, ഷേഡുകളുള്ള 17 സീറ്റുകൾ എന്നിവയുണ്ടെന്ന് ട്വിറ്ററിൽ അഷ്ഗൽ വ്യക്തമാക്കി.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും കായിക സംസ്കാരം വളർത്തിയെടുക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും 2022 ആവുമ്പോഴേക്കും സൈക്കിൾ, കാൽ‌നട പാതകളുടെ 2650 കിലോമീറ്റർ ദൂരമുള്ള ഒരു ശൃംഖല ഒരുക്കാൻ തുടങ്ങുകയാണെന്നും അഷ്ഗൽ അധികൃതർ പറഞ്ഞു.

പൊതുമരാമത്ത് അതോറിറ്റിയുടെ സമീപകാലത്തെ മറ്റൊരു ട്വീറ്റിൽ ദോഹ കേന്ദ്ര വികസന, സൗന്ദര്യവത്കരണ പദ്ധതികളുടെ രണ്ടും മൂന്നും പാക്കേജുകൾ പ്രകാരം 58 കിലോമീറ്റർ കാൽനട, സൈക്ലിംഗ് പാതകളും 41,000 ചതുരശ്ര മീറ്റർ ഹരിത പ്രദേശവും പ്രദേശത്ത് വികസിപ്പിക്കുമെന്നും വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker