അപ്‌ഡേറ്റ്സ്ഖത്തർ

അബ്ദുല്ല ബിൻ ജാസിം സ്ട്രീറ്റിൽ ഒരു വർഷത്തേക്ക് ഗതാഗതമാറ്റം ഉണ്ടാകുമെന്ന് അഷ്ഗൽ

അബ്ദുല്ല ബിൻ ജാസിം സ്ട്രീറ്റിൽ ചെറിയ രീതിയിൽ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) പ്രഖ്യാപിച്ചു. ഹമദ് അൽ കബീർ ഇന്റർസെക്ഷൻ എന്നറിയപ്പെടുന്ന കവലയിൽ നിന്ന് ജബ്ബർ ബിൻ മുഹമ്മദ് സ്ട്രീറ്റിലേക്കുള്ള 200 മീറ്റർ ദൂരം അടച്ച് ട്രാഫിക് ഒരു സമാന്തര റോഡിലേക്ക് തിരിച്ചുവിടുകയാണു ചെയ്യുന്നത്.

വഴിതിരിച്ചുവിടൽ നവംബർ 27 വെള്ളിയാഴ്ച ആരംഭിച്ച് ജനറൽ ട്രാഫിക് ഡയറക്ടറേറ്റുമായി ഏകോപിപ്പിച്ച് ഒരു വർഷത്തോളം നീണ്ടുനിൽക്കും. ദോഹ കേന്ദ്ര വികസന, സൗന്ദര്യവത്കരണ പദ്ധതിയുടെ പാക്കേജ് 2ന്റെ ഭാഗമായി അബ്ദുല്ല ബിൻ ജാസിം സ്ട്രീറ്റിൽ അടിസ്ഥാന സൗകര്യങ്ങളും സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും നടപ്പിലാക്കാനാണ് വഴിതിരിച്ചുവിടുന്നത്.

ഈ ഗതാഗതമാറ്റത്തെക്കുറിച്ച് ഉപയോക്താക്കളെ അലേർട്ട് ചെയ്യുന്നതിന് പൊതുമരാമത്ത് അതോറിറ്റി മതിയായ റോഡ് അടയാളങ്ങൾ സ്ഥാപിക്കും. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്, വേഗത പരിധി പാലിക്കുകയും റോഡ് അടയാളങ്ങൾ പാലിക്കുകയും വേണമെന്ന് അഷ്ഗൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker