അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിലെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാൻ നിയന്ത്രണമുണ്ടെന്ന വാർത്ത വ്യാജമെന്ന് ക്യുസിബി

ഒരു ദിവസം ഖത്തറിലെ എടിഎമ്മുകളിൽ നിന്നും പിൻവലിക്കാൻ കഴിയുന്ന തുക അയ്യായിരം റിയാലായി പരിമതപ്പെടുത്തിയെന്ന രീതിയിൽ പുറത്തു വരുന്ന വാർത്തകൾ വ്യാജമാണെന്ന് ഖത്തർ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

പണം പിൻവലിക്കാൻ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ജനങ്ങൾക്കിടയിൽ പടർന്നു പിടിച്ച വാർത്തകൾ വ്യാജസർക്കുലറിനെ അടിസ്ഥാനമാക്കിയാണെന്നും ഖത്തർ സെൻട്രൽ ബാങ്ക് പറഞ്ഞു.

ഔദ്യോഗിക ഉറവിടങ്ങളിലൂടെ വരുന്ന വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നടപടി നേരിടേണ്ടി വരുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker