അപ്‌ഡേറ്റ്സ്ഖത്തർ

ബീച്ച്, പാര്‍ക്ക് എന്നിവ സന്ദര്‍ശിക്കുന്നവര്‍ക്കു നിര്‍ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

കൊവിഡ് വ്യാപനം തടയുന്നതിന് രാജ്യത്തെ ബീച്ചുകളും പാര്‍ക്കുകളും സന്ദര്‍ശിക്കുന്നവര്‍ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന നിര്‍ദേശവുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം.

മന്ത്രാലയത്തിന്റെ പ്രധാന നിര്‍ദേശങ്ങള്‍:

– മാസ്‌ക് നിര്‍ബന്ധമായി ധരിക്കുക. വ്യായാമം ചെയ്യുമ്പോഴും നീന്തുമ്പോഴും മാസ്‌ക് നിര്‍ബന്ധമല്ല.
– പാര്‍ക്കിലും ബീച്ചിലും ആള്‍ക്കൂട്ടം ഒഴിവാക്കുക.
– ആളുകള്‍ തമ്മില്‍ 1.5 മീറ്റര്‍ സാമൂഹിക അകലവും വ്യായാമം ചെയ്യുമ്പോള്‍ രണ്ട് മീറ്റര്‍ അകലവും പാലിക്കുക.
– വിനോദ പ്രവർത്തനങ്ങൾ വലിയ പാര്‍ക്കുകളില്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ
– ഇഹ്തിറാസ് ആപ്പില്‍ ഗ്രീൻ സ്റ്റാറ്റസും 38 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ശരീര താപനിലയും ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനത്തിന് അനുമതിയുള്ളൂ.
– ഔട്ട്ഡോർ ജിം, കളിസ്ഥലം, സ്കേറ്റ് പാർക്ക് എന്നിവ അടച്ചിടുന്നതു തുടരും

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker