ഖത്തർ

ജ്യോതിശാസ്ത്ര പ്രകാരം വിശുദ്ധ റമദാൻ മാസാരംഭം വെളിപ്പെടുത്തി ഖത്തർ കലണ്ടർ ഹൗസ്

ഖത്തർ കലണ്ടർ ഹൗസിലെ (ക്യുസിഎച്ച്) ജ്യോതിശാസ്ത്രജ്ഞർ നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഏപ്രിൽ 13 ചൊവ്വാഴ്ചയിൽ ഈ വർഷത്തെ വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹിജ്റി വർഷം 1442ലെ ഷബാൻ മാസം  2021 ഏപ്രിൽ 12 തിങ്കളാഴ്ചയാണ് പൂർത്തിയാകുന്നത്. 1442 എ.എച്ച്.

അതേസമയം ഈ വർഷത്തെ അനുഗ്രഹീത റമദാൻ മാസത്തെ സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഖത്തറിലെ എൻ‌ഡോവ്‌മെൻറ് മന്ത്രാലയത്തിന്റെ (ഔഖാഫ്) മൂൺ സൈറ്റിംഗ് കമ്മിറ്റിയാണു പ്രഖ്യാപിക്കേണ്ടത്.

ഹിജ്‌റി വർഷം1442ലെ റമദാൻ മാസത്തിനു തുടക്കമിടുന്ന ചന്ദ്രക്കല ഏപ്രിൽ 12 തിങ്കളാഴ്ച ദോഹ പ്രാദേശിക സമയം പുലർച്ചെ 5:31ന്  ( രാവിലെ 2:31 GMT) കാണുമെന്ന് ഷെയ്ഖ് അബ്ദുല്ല അൽ അൻസാരി കോംപ്ലക്‌സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ ഫൈസൽ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.

കാലാവസ്ഥാ ഘടകങ്ങൾ, ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ, ജ്യോതിശാസ്ത്രപരമായ ഘടകങ്ങൾ എന്നിങ്ങനെയുള്ള പലതും ചന്ദ്രക്കല കാണുന്നതിനെ സ്വാധീനിക്കുമെന്നും ക്യുസിഎച്ച് പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker