ഖത്തർ

തൊഴിലാളികൾക്കു മെച്ചപ്പെട്ട താമസസൗകര്യം ഉറപ്പുവരുത്താൻ പരിശോധനാ ക്യാമ്പെയ്നുമായി മന്ത്രാലയം

തൊഴിലാളികൾക്ക് സുരക്ഷിതവും മാന്യവുമായ ജീവിതം ആസ്വദിക്കാൻ കഴിയുന്ന താമസസൗകര്യം ഉറപ്പുവരുത്തുന്നതിനായി, അൽ റയ്യാൻ മുനിസിപ്പാലിറ്റി കുടുംബ പാർപ്പിട മേഖലകളിലെ ലേബർ ക്യാമ്പുകളിലും പാർട്ടീഷൻ ചെയ്ത വില്ലകളിലും റെസിഡൻഷ്യൽ യൂണിറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ആരംഭിച്ചു.

അൽ റയ്യാൻ മുനിസിപ്പാലിറ്റിയുടെ ഉമ് സനീം പ്രദേശത്ത് നടന്ന ക്യാമ്പെയ്നിൽ മുനിസിപ്പൽ ഇൻസ്പെക്ടർമാർ തെറ്റായ രീതിയിലുള്ള 92 ലേബർ ക്യാമ്പുകൾക്കും പാർട്ടീഷൻ ചെയ്ത റെസിഡൻഷ്യൽ യൂണിറ്റുകൾക്കും മുന്നറിയിപ്പുകൾ നൽകിയെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം (എംഎംഇ) ട്വീറ്റ് ചെയ്തു.

ഫാമിലി റെസിഡൻഷ്യൽ ഏരിയയിൽ ഒരു സ്ഥലത്ത് അഞ്ച് തൊഴിലാളികളെ പാർപ്പിക്കുന്നത് നിയമവ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കപ്പെടുന്നു. അതിനെതിരെ മന്ത്രാലയം നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്.

നിയമലംഘനത്തിനെതിരെ മുന്നറിയിപ്പ് നൽകുന്നതിന് തീരുമാനം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഭൂവുടമയോ വാടകക്കാരനോ അല്ലെങ്കിൽ രണ്ടുപേർക്കുമോ മുന്നറിയിപ്പു നൽകാം. കൂടാതെ, നിയമലംഘനം തുടർന്നാൽ ലേബർ ക്യാമ്പ് ഒഴിവാക്കും.

കൂടുതലുള്ള ആളുകളെ കുടിയൊഴിപ്പിക്കുന്നതിനുള്ള ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിൽ, ബലപ്രയോഗത്തിലൂടെ സ്ഥലം ഒഴിപ്പിക്കും. ഇവിടുത്തെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കുകയും ചെയ്യും. നിയമലംഘകന് ആറുമാസം വരെ തടവും 50,000 റിയാൽ മുതൽ 100,000 റിയാൽ വരെ പിഴയോ ഏതെങ്കിലുമൊന്നോ ശിക്ഷയായി ലഭിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker