ഖത്തർ

ലേബർ റീ എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനുള്ള ഗൈഡ് ഖത്തർ ചേംബറും മന്ത്രാലവും ചേർന്നു പുറത്തിറക്കി

ലേബർ റീ എം‌പ്ലോയ്‌മെന്റ് പ്ലാറ്റ്ഫോം എങ്ങനെ ഉപയോഗിക്കാമെന്ന് കമ്പനികളെ അറിയിക്കുന്നതിനായി ഖത്തർ ചേംബർ (ക്യുസി) ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ (എംഎഡിഎൽഎസ്എ) സഹകരണത്തോടെ അടുത്തിടെ ഒരു ഗൈഡ് പുറത്തിറക്കി.

അറബിയിലും ഇംഗ്ലീഷിലും അവതരിപ്പിച്ച ഗൈഡ്, മന്ത്രാലയത്തിന്റെ സഹകരണത്തോടെ ചേംബർ ആരംഭിച്ച പ്ലാറ്റ്ഫോമിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകുന്നു. പ്രാദേശിക വിപണിയിലെ പ്രോജക്റ്റുകളും ബിസിനസ്സുകളും തുടർച്ചയായി കൊണ്ടു പോകാൻ കഴിയുന്ന തരത്തിലുള്ള തൊഴിലാളികളെ നേടാൻ കമ്പനികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതാരംഭിച്ചത്.

ഖത്തർ ചേംബർ വെബ്‌സൈറ്റിലും ചേമ്പേഴ്‌സിന്റെ സോഷ്യൽ മീഡിയ പേജുകളിലും ഗൈഡ് കാണാം. വിദഗ്ധ തൊഴിലാളികളെയും ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കാൻഡിഡേറ്റുകളെയും എളുപ്പത്തിൽ കണ്ടെത്താൻ കമ്പനികളെ സഹായിക്കുന്നതിന് ഇലക്ട്രോണിക് പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നു. പുതിയ തൊഴിൽ തേടുന്ന കമ്പനികൾക്കുള്ള രജിസ്ട്രേഷനെക്കുറിച്ചും ശരിയായ ബയോഡാറ്റകൾ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ഗൈഡ് ലഭ്യമാക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker