കാലാവസ്ഥഖത്തർ

നവംബറിലെ കാലാവസ്ഥ പ്രവചിച്ച് ഖത്തർ മെറ്റീരോളജി ഡിപാർട്മെന്റ്

ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) നവംബർ ശരത്കാലത്തിന്റെ അവസാന മാസവും ശീതകാലത്തിനു മുമ്പുള്ള മാസവുമായതിനാൽ ഈ സമയത്ത് താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മാർച്ചിനു ശേഷം ഏറ്റവും കൂടുതൽ ഇടിമിന്നലുണ്ടാവുന്നതും നവംബറിലായതിനാൽ ഈ മാസം മഴയുടെ സാധ്യതയും കൂടുതലാണെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യത്തു വീശുന്ന കാറ്റ് പ്രധാനമായും വടക്കുപടിഞ്ഞാറൻ ഭാഗത്തു നിന്നാണെന്നും ട്വിറ്ററിൽ ക്യുഎംഡി വ്യക്തമാക്കി.

ഈ മാസത്തിലെ ദൈനംദിന ശരാശരി താപനില 24.7 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. കഴിഞ്ഞ മാസത്തെ ശരാശരി താപനിലയായ 29.7 ഡിഗ്രി സെൽഷ്യസുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്നതും ഉയർന്നതുമായ താപനില 11.8 ഡിഗ്രി സെൽഷ്യസിനും 38 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker