അപ്ഡേറ്റ്സ്കാലാവസ്ഥഖത്തർ
ഖത്തർ കൂടുതൽ തണുപ്പിലേക്ക്, ചിലയിടങ്ങളിൽ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്
ഖത്തറിന്റെ വിവിധ ഭാഗങ്ങളിലെ താപനില ഇപ്പോൾ 10 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയാണെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച്, ബുധനാഴ്ച വരെ തണുത്ത കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
“രാജ്യത്തെ ബാധിക്കുന്ന ശൈത്യകാല കാലാവസ്ഥ വരും ദിവസങ്ങളിൽ, പ്രത്യേകിച്ചു രാത്രിയിലും അതിരാവിലെ തുടരും. ചില തെക്കൻ പ്രദേശങ്ങളിൽ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസിൽ താഴെയാകും.” ക്യുഎംഡി റിപ്പോർട്ടിൽ പറയുന്നു.
ജനുവരി 14 വൈകുന്നേരം മുതൽ ബുധനാഴ്ച വരെ മേഘത്തിന്റെ അളവ് ക്രമേണ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളിൽ ചിതറിയ മഴയ്ക്കും വടക്കുപടിഞ്ഞാറൻ ഭാഗത്തുനിന്നും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
— Qatar Tribune (@Qatar_Tribune) January 16, 2021