അടുത്ത ആഴ്ച മുതൽ തണുത്ത കാലാവസ്ഥ ഖത്തറിൽ പാരമ്യത്തിലെത്തുമെന്നും രാജ്യത്തിന്റെ തെക്ക് ഭാഗത്തും പുറം പ്രദേശങ്ങളിലും കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമെന്നും പ്രതീക്ഷിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം മുതൽ മിക്ക പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതിന്റെ ഫലമായും അൽമേർബാനിയ സീസണിന്റെ ആരംഭത്തോടനുബന്ധിച്ചും താപനിലയിൽ ഗണ്യമായ കുറവുണ്ടാകുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ച ആദ്യം മുതൽ രാജ്യം തണുത്ത കാലാവസ്ഥ കാലാവസ്ഥയിലേക്കു നീങ്ങുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് ഇന്നു പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അടുത്ത ആഴ്ചയുടെ തുടക്കം മുതൽ ക്ലൗഡ് കവർ ക്രമേണ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സ്ഥലങ്ങളിൽ ചിതറിയ മഴയുടെ സാധ്യത കൂടുതലാണെന്നും ക്യുഎംഡി അറിയിച്ചു.
#Qatar #QatarWeather #ColdSpell #QMD #AlmerbaniaSeason https://t.co/bVG5nJOx1K
— Qatar Tribune (@Qatar_Tribune) December 3, 2020