പതിമൂവായിരത്തിലധികം കൊവിഡ് പരിശോധന നടത്തി ഖത്തർ, പുതിയതായി രോഗം കണ്ടെത്തിയത് 163 പേർക്ക്
ഖത്തറിൽ ഇന്ന് 163 പുതിയ കൊവിഡ് കേസുകളാണു കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 152 പേർ രോഗമുക്തി നേടിയപ്പോൾ അസുഖം ഭേദമായ മൊത്തം ആളുകളുടെ എണ്ണം 138033 ആയി.
പുതിയ 163 കേസുകളിൽ 34 പേർ വിദേശത്ത് നിന്ന് മടയെത്തിയ യാത്രക്കാരും 129 എണ്ണം കമ്മ്യൂണിറ്റി കേസുകളുമാണ്. എല്ലാ പുതിയ കേസുകളും ഐസൊലേഷനിൽ ആണെന്നും അവരുടെ ആരോഗ്യനിലയനുസരിച്ച് ആവശ്യമായ പരിരക്ഷ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 140516 ആണ്. 2243 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 240 മരണം റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13584 ടെസ്റ്റുകൾ മന്ത്രാലയം നടത്തിയതോടെ ഇതുവരെ ആകെ 1154919 ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ച 35 കേസുകളുൾപ്പെടെ 256 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 24 കേസുകൾ ഐസിയുവിലുണ്ട്.
കൊവിഡ് നിയന്ത്രണങ്ങൾ ഖത്തറിൽ എടുത്തുകളയുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്:
– ശാരീരിക അകലം പാലിക്കുക
– മറ്റുള്ളവരുമായുള്ള സമ്പർക്കം, തിരക്കേറിയ സ്ഥലങ്ങൾ, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക
– മാസ്ക് ധരിക്കുക
– പതിവായി കൈ കഴുകുക
آخر مستجدات فيروس كورونا في قطر
Latest update on Coronavirus in Qatar
#سلامتك_هي_سلامتي #YourSafetyIsMySafety pic.twitter.com/e7VhclkjeN— وزارة الصحة العامة (@MOPHQatar) December 10, 2020