Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ കൊവിഡ് മൂലം അറുപതുകാരനു മരണം, പുതിയ കൊവിഡ് കേസുകളുടെ എണ്ണം 142

ഖത്തറിൽ ഇന്ന് 142 പുതിയ കൊവിഡ് കേസുകളാണു  കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 137 പേർ രോഗമുക്തി നേടിയപ്പോൾ അസുഖം ഭേദമായ മൊത്തം ആളുകളുടെ എണ്ണം 139521ആയി. അറുപതുകാരനായ ഒരാളുടെ മരണവും മന്ത്രാലയം സ്ഥിരീകരിച്ചു.

പുതിയ 142 കേസുകളിൽ 32 പേർ വിദേശത്ത് നിന്ന് മടയെത്തിയ യാത്രക്കാരും 110 എണ്ണം കമ്മ്യൂണിറ്റി കേസുകളുമാണ്. എല്ലാ പുതിയ കേസുകളും ഐസൊലേഷനിൽ ആണെന്നും അവരുടെ ആരോഗ്യനിലയനുസരിച്ച് ആവശ്യമായ പരിരക്ഷ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് നിയന്ത്രണങ്ങൾ ഖത്തറിൽ എടുത്തുകളയുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്:
– ശാരീരിക അകലം പാലിക്കുക
– മറ്റുള്ളവരുമായുള്ള സമ്പർക്കം, തിരക്കേറിയ സ്ഥലങ്ങൾ, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക
– മാസ്ക് ധരിക്കുക
– പതിവായി കൈ കഴുകുക

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker